തൃശൂര്‍: കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേള അടിച്ചുതകർത്തു. അജ്ഞാതരുടെ ആക്രമണത്തിൽ കപ്പേളയുടെ ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയോടെ ആണ് കപ്പേളക്ക് നേരെ ആക്രമണമുണ്ടായത്.
മുമ്പ് മൂന്നു തവണ കപ്പേളക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നറിയിച്ച് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു


