കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോഴിക്കോട് ഭട്ട് റോഡിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
ഓടിക്കൊണ്ടിരുന്ന കാർ കത്തുകയായിരുന്നു. പുകയും തീയും ഉണ്ടായതോടെ കാർ നിർത്തി. ഡ്രൈവർക്ക് പുറത്തേക്കിറങ്ങാൻ ഓടിക്കൂടിയവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങി. അടുത്ത നിമിഷം കാറിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

