Headlines

കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയിൽ കുലച്ച വാഴകൾ കെഎസ്ഇബി വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകർക്ക് നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപ ആന്റണി ജോൺ കർഷകന് കൈമാറിയത്. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്.

കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഐബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിൻറെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറിലായതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഐ ബി വെട്ടിക്കളഞ്ഞത്. ഒരു മുന്നറിയിപ്പ്
പോലും നൽകാതെയാണ് നശിപ്പിച്ചത്.

എന്നാൽ, ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിലായപ്പോൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്ന് കെഎസ്ഇബി വിശദീകരണം. കാറ്റടിച്ചപ്പോൾ തോമസ്സിന്റെ വാഴയുടെ ഇലകൾ ലൈനിന് സമീപം എത്തി ചില വാഴകൾക്ക് തീ പിടിച്ചു. പരിശോധനയിൽ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതിൽ വൈദ്യുതാഘാതം ഏറ്റതായി മനസ്സിലാക്കി. ഇടുക്കി – കോതമംഗലം 220 കെ വി ലൈൻ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാൽ, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകൾ വെട്ടിമാറ്റി ലൈൻ ചാർജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: