തിരുവനനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനു നേരെ കിളിമാനൂരും നെടുമങ്ങാടും കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഇടപ്പെട്ടു എന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്.കിളിമാനൂരിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. കെ എസ് യു പ്രവർത്തകരായ മാനസ്, ദീപു,കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
കിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങുകയായിരുന്നു കരിങ്കൊടി പ്രതിഷേധം. നെടുമങ്ങാട് കോളേജിന്റെ കെട്ടിട്ട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു നെടുമങ്ങാട് കെ എസ് യു പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടിയത്. മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കുട്ടൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അഭിജിത്ത്, ജെറി, ജിത്തു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
മന്ത്രി ബിന്ദുവിനു നേരെ കിളിമാനൂരിലും , നെടുമങ്ങാടും കെ എസ് യു കരിങ്കൊടി പ്രതിഷേധം
