കാട്ടാക്കട : പൂവച്ചൽ കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം.ഒന്നര വയസ്സുള്ള അനന്തനെയാണ് കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോനില തെറ്റിയ കുഞ്ഞിന്റെ കുഞ്ഞമ്മയായ മഞ്ജുവാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്.കുഞ്ഞിന്റെ പിതാവ് ശ്രീകണ്ഠന്റെ ആദ്യ ഭാര്യയാണ് മഞ്ജു. രണ്ടാമത്തെ പ്രസവത്തിൽ മഞ്ജുവിന്റെ മനോനില തെറ്റിയതിനെ തുടർന്ന് മഞ്ജുവിന്റെ മൂത്ത സഹോദരിയെ ശ്രീകണ്ഠൻ വിവാഹം കഴിച്ചു. അതിൽ ഉണ്ടായ കുഞ്ഞിനെയാണ് മഞ്ജു കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. ശ്രീകണ്ഠനും കുടുംബവും ഒന്നരവർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.കാട്ടാക്കടയിൽ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. കാട്ടാക്കട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
