കുറ്റിച്ചൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. അജയപ്രസാദ്, എം അഭിലാഷ്, കെ ജയകുമാർ, കോട്ടൂർ ജയചന്ദ്രൻ, ശംഭുതാങ്ങി പി ജസ്റ്റസ്, വി സിന്ധു, കെ സുനിൽകുമാർ, വി രതീഷ്, ടി എസ് ശാലിനി, എം മുഹമ്മദ് ഹംസ, നബീസത്ത് ബീവി, എന്നിവരാണ് വിജയിച്ചത്. എം അഭിലാഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.ആഹ്ലാദപ്രകടനത്തിനുശേഷം കുറ്റിച്ചൽ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, കോട്ടൂർ സലിം, കടയറ വിനോദ് എന്നിവർ സംസാരിച്ചു

