തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവരിൽ കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെയും രക്ഷപ്പെടുത്തി. കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയിൽ കുടുങ്ങിപ്പോയത്. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ച്‌ചയിലാണ് മണ്ണിടിഞ്ഞത്.
കുടുങ്ങിയ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചതിനാൽ വേഗത്തിൽ തന്നെ ആദ്യത്തെ ആളെ രക്ഷപ്പെടുത്താനായി. അയിരൂർ സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രണ്ടാമത്തെ ആളെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. ബിഹാർ സ്വദേശി ദീപകിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ♔ സംഘം രക്ഷപ്പെടുത്തിയത്.
രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിടനടിയിൽ അകപ്പെട്ടത്. മറ്റ് തൊഴിലാളികൾ ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌ിനെയും വിവരമറിയിക്കുകയായിരുന്നു.
