ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു



തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു.

38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ വിചാരണ നേരിടണമെന്നു കോടതി വിധിച്ച മൂന്ന് പേരില്‍ ഒരാളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.

കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിചാരണ നേരിടേണ്ടതില്ലെന്നായിരുന്നു വിധി. എന്നാൽ അയ്യരടക്കം മൂന്ന് പേർ വിചാരണ നേരിടണമെന്നു വിധി വന്നു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കും ഇളവു നൽകണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവർ ഇതിൽ കക്ഷി ചേർന്നു. രണ്ട് ഹർജികളും നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കൾ: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കൾ: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്കാരം ഇന്ന്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: