തിരുവനന്തപുരം :വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക്(എൽ.ഡി ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം.ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല.
2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2024 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി 1 ന് പ്രസിദ്ധീകരിക്കും. ഇതിനു പുറമേ 2024 ൽ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകൾ കമ്മീഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറിൽ ഉൾപ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവൻ തസ്തികകളുടെയും പരീക്ഷകൾ മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് നേരത്തെ സജ്ജരാകാൻ കഴിയും. 2023 ലെ വാർഷിക കലണ്ടർ 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
23 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം
1. ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ.
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജുകൾ) ലക്ചറർ ഇൻ ആർട്സ്, ഹിസ്റ്ററി ആൻഡ് എസ്തറ്റിക്സ്.
3. ഹെൽത്ത് സർവീസസ് വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് 2,
4. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് 2.
5. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാനേജർ (പ്രോജക്ട്), കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജനറൽ
6. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സി.എസ്.ആർ.ടെക്നീഷ്യൻ ഗ്രേഡ് 2 സ്റ്റെർലൈസേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2.
7. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ (കേരള ബാങ്ക്) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
