സിൻഡിക്കേറ്റ് ഹാളിൻ്റെ താക്കോൽ കാണാനില്ലെന്ന് ഇടത് സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ. മോഷണം പോയതായാണ് അറിയുന്നത്. കെ.എസ് അനിൽകുമാർ നൽകിയ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാൻ ഇരിക്കവേയാണ് താക്കോൽ കാണാതായത്. വി സി യുടെ അറിവോടെയാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്.
സംഭവത്തിൽ ഒരുപാട് ദുരുഹതകൾ ഉണ്ട്. രജിസ്ട്രാർ നൽകിയ കേസ് കോടതി പരിഗണിക്കാൻ ഇരിക്കുയാണ്. പ്രധാനപ്പെട്ട രേഖകൾ ഒക്കെയും ഹാളിലാണ് ഉള്ളത്. രേഖകൾ കടത്താനാണ് മോഷണ ശ്രമം എന്നും അംഗങ്ങൾ പറയുന്നു.
