ഉത്രാടദിനം വിറ്റത് 116 കോടിയുടെ മദ്യം

ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു.

ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ നിന്നും വിറ്റത്. കൊല്ലം ആശ്രാമം ഔട്ലെറ്റില്‍ 1.01 കോടിയുടെ വില്‍പ്പന നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 25 % ഡിജിറ്റല്‍ പെയ്‌മെന്റും ലക്ഷ്യമിട്ടിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: