തദ്ദേശ സ്ഥാപന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; പുതുവത്സര സമ്മാനമായി കെ സ്മാര്‍ട്ട് ജനുവരി ഒന്നിന്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന ഓൺലൈൻ പദ്ധതിയായ കെ സ്മാർട്ട് പ്രഖ്യാപിച്ച് സർക്കാർ. ‘കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻഫർമേഷൻ (കെ-സ്മാർട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. കെ സ്‌മാർട്ട് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും മലയാളികൾക്ക് പുതുവത്സര സമ്മാനം എന്ന നിലയിൽ ജനുവരി ഒന്നിന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്നും മന്ത്രി രാജേഷ് അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അ തിവേഗം ലഭ്യമാക്കാനും കെ സ്മാർട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓൺലൈ നായി സമർപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ കെട്ടിട പെർമിറ്റുകൾ ഓൺലൈനായി ലഭ്യ മാവും. ജനന-മരണ രജിസ്ട്രേഷൻ, രജി സ്ട്രേഷൻ തിരുത്തൽ എന്നിവ ഓൺലൈ നായി ചെയ്യാം.

സർട്ടിഫിക്കറ്റുകൾ ഇ-മെയിലായും വാട്സ് ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യ മായി എവിടെനിന്നും ഓൺലൈനായി വി വാഹ രജിസ്ട്രേഷൻ സാധ്യമാവും. രേഖക ൾ ഓൺലൈനായി സമർപ്പിച്ച് ലൈസൻസ് ഓൺലൈനായി സ്വന്തമാക്കി സംരംഭകർ ക്ക് വ്യാപാര- വ്യവസായ സ്ഥാപനം ആരംഭി ക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികൾ ഓൺലൈ നായി സമർപ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സം വിധാനമുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: