പാലക്കാട്: ഒരു കോഴിയെ കണ്ടപ്പോൾ കടക്കാരന് എന്തോ പന്തികേട് തോന്നി. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ കാര്യം പിടികിട്ടിയത് കോഴിക്ക് ദാ നാല് കാലുണ്ട്. വിവരം കേട്ടറിഞ്ഞതോടെ അത്ഭുത കോഴിയെക്കാണാനായി നിരവധിയാളുകൾ മണ്ണാർക്കാട് കടയിലേക്ക് ഒഴുകിയെത്തി.
മണ്ണാർക്കാട് എസ്ഐ പി എം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള അത്ഭുതക്കോഴിയുള്ളത്. രണ്ട് ദിവസം മുൻപാണ് വ്യത്യസ്തനായ ഈ കോഴി കടയിലെത്തുന്നത്. അത്ഭുതക്കോഴിയെന്ന് തിരിച്ചറിഞ്ഞതോടെ ഇതിനെ മാറ്റി എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കടയുടമകളായ ഷുക്കൂറും, റിഷാദും. കോഴിയെ വാങ്ങാൻ നിരവധി ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും വ്യത്യസ്തനായ ഈ കോഴിയെ വളർത്താമെന്ന തീരുമാനത്തിൽ ചേർന്നിരിക്കുകയാണ് കടയുടമകൾ
