Headlines

റീൽസ് കണ്ടതോടെ പ്രണയം; എൺപതുകാരനും മുപ്പത്തിനാലുകാരിയും വിവാഹിതരായി

പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? പല സന്ദർഭങ്ങളിലും അത് സത്യമാണെന്ന് തോന്നറുണ്ട്. അങ്ങനെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹം നടന്നു. എൺപതുകാരനും മുപ്പത്തിനാലുകാരിയും തമ്മിൽ ആയിരുന്നു വിവാഹം. മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.


ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. തന്റെ സുഹൃത്ത് വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ നിരവധി തമാശ വീഡിയോകൾ ബാലുറാം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഷീലയ്ക്ക് അയാളോട് പ്രണയം തോന്നുതത്രെ.

അഗർ മാൾവ ജില്ലയിലെ മഗാരിയ എന്ന ചെറുഗ്രാമത്തിൽ നിന്നുള്ള ആളാണ് ബാലുറാം. 2 വർഷം മുമ്പ് വരെ കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹം. ബാലുറാമിന് ഒരു മകനും മൂന്ന് പെൺമക്കളുമാണുള്ളത്. ഓരോരുത്തരും വിവാഹിതരായി ഇപ്പോൾ വെവ്വേറെയാണ് താമസിക്കുന്നത്. ബാലുറാമിൻ്റെ ഭാര്യ അസുഖം മൂലം മരിക്കുകയും ചെയ്തതോടെ അയാൾ തീർത്തും ഒറ്റയ്‍ക്കായി.

മാത്രമല്ല, കടം കൂടിയതും ആരോഗ്യം നശിച്ചു തുടങ്ങിയതുമെല്ലാം ഇയാളെ വലിയ വിഷാദത്തിലാക്കി. അപ്പോഴാണ് അടുത്ത് ചായക്കടയിൽ ജോലി ചെയ്യുന്ന വിഷ്ണു ഗുജ്ജർ ബാലുറാമിന്റെ സഹായത്തിനെത്തുന്നത്. വിഷ്ണു സോഷ്യൽ മീഡിയയുടെ വലിയ ലോകത്തേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടുപോയി. വിഷ്ണു ഹോട്ടലിലേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് ബാലുറാമിന്റെ തമാശകൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.

എന്നാൽ, ആ റീലുകൾ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി. അതിന്റെ പേരിൽ ബാലുറാമും വിഷ്ണുവും നാട്ടിലൊക്കെ പ്രശസ്തരുമായി. ‘ബാലു ബാ’ എന്ന് അയൽനാട്ടിലുള്ളവർ വരെ ബാലുറാമിനെ വിളിച്ചു. ഇതൊക്കെ കാരണം ബാലുറാം വിഷാദത്തിൽ നിന്ന് പുറത്തു കടക്കുകയും ചെയ്തു. ഈ റീലുകൾ കണ്ടാണ് ഷീലയും ബാലുറാമിനോട് സൗഹൃദത്തിലാവുന്നത്. മഹാരാഷ്ട്ര അമരാവതിയിൽ നിന്നുള്ള ഷീലയ്ക്ക് ബാലുറാമിന്റെ ഹ്യൂമർ സെൻസ് ഇഷ്ടമായി. അങ്ങനെ അവൾ അയാളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അറിയിക്കുകയുമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: