ചിങ്ങവനം: ബസിൽ യാത്ര ചെയ്യവേ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആലുവ സ്വദേശി അറസ്റ്റിൽ. ആലുവ കറുകുറ്റിയിലുള്ള എ.കെ. സുരേഷിനെയാണ് (44) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
