Headlines

മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്

ട്ടപ്പാടി മധു വധകേസില്‍ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ മധുവിന്റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഓന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് കുടുംബം സുപ്രിം കോടതിയെ സമീപിക്കുക.

ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറയുന്നു. സുപ്രിം കോടതിയില്‍ പോകും. നീതികിട്ടാന്‍ എതറ്റം വരെയും പോകുമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഹുസൈന്റെ മര്‍ദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി ആരോപിച്ചു.

മധുവിനെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതില്‍ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്. കേസില്‍ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, 9ാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍ പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി എന്നിവരുടെ വിധിപ്രസ്താവമാണ് വിധിച്ചത്.

2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളുള്ള കേസില്‍ 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ആളാണ് കേസിലെ നാലാം പ്രതിയായ അനീഷെന്നും മധുവിനെ മര്‍ദിക്കുന്ന വിഡിയോ എടുത്തത് ഇയാളാണെന്നുമുള്ള വാദമാണ് ഉണ്ടായിരുന്നത്. മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചയാളാണ് പതിനൊന്നാം പ്രതി അബ്ദുള്‍ കരീം. ഇയാള്‍ മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: