മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്ക് തിരിച്ചടി. മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിജയ് ഷായ്ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷനും അപലപിച്ചു.

വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പരാമര്‍ശം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ്ഷായുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം വിജയ്ഷായുടെ പ്രതികരണത്തെ വനിതാ കമ്മീഷന്‍ അപലപിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: