ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനെത്തിയവരെ തേനീച്ച ആക്രമിച്ചതിനെത്തുടർന്ന് 12 പേർക്ക് പരിക്ക്. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകൾ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
തേനീച്ചകൾ ആക്രമിക്കാനെത്തിയതോടെ അതിഥികൾ പരിഭ്രാന്തരായി ഓടി. ഗുരുതരമായി പരിക്കേറ്റ ചിലർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ മുൻകരുതലുകൾ ഹോട്ടൽ മാനേജ്മെന്റ് സ്വീകരിച്ചിരുന്നോ എന്ന പരിശോധനയിലാണ് നിലവിൽ അധികൃതർ
ഹോട്ടലിന്റെ ഗാർഡനിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങ് നടക്കുന്നതിനിടെ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചകൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു.



