വിഴിഞ്ഞം: വിഴിഞ്ഞത്ത് മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. മതപഠന വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായാണ് പരാതി. വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര പീഡനത്തിനിരയായത്. ഉമയൂർ അഷറഫി എന്ന മദ്രസ അധ്യാപകനാണ് ശാരീരികമായി അക്രമിച്ചത്. കണ്ണൂർ കൂത്തുപറമ്പിലെ മത പഠന ശാലയിലെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ.
ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. അജ്മൽ ഖാൻ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

