Headlines

നിലമ്പൂരിൽ കരടിയിറങ്ങി; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് ചാടി

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കർഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികൾ കരടി നശിപ്പിച്ചിരുന്നു

അതേമയം വയനാട് വാകേരിയിൽ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കടുവയെ പിടികൂടാനായി കൂടുവച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തെരച്ചിൽ നടത്തനായി സംഘത്തിൽ രണ്ടു കുങ്കിയാനകളെക്കൂടി എത്തിച്ചിരുന്നു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ണണഘ 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞദിവസം പാലക്കാട് ധോണിയിൽ പുലിയിറങ്ങിയതായി സംശയം ഉയർന്നു. ചേറ്റിൽവെട്ടിയ ക്ഷേത്രത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: