മലപ്പുറം:വെളിയങ്കോട് പഴഞ്ഞിയിൽ ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ആറു യുവാക്കൾ പിടിയിലായി.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്കോഡിന്റെയും പെരുമ്പടപ്പ് പോലീസിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടി കൂടിയത്.ഇന്നോവ കാറിൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. വിശാഖപട്ടണത്ത് നിന്ന് കൊയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ച കഞ്ചാവാണ് അന്വേഷണ സംഘം പിടികൂടിയത്.പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത്(26)സാലിഹ്(26)ഷെഫീക്ക് (28)ഷെബീർ(28)സെലീം(26)സുമേഷ് (25)എന്നിവരാണ് പിടിയിലായത്.പിടിയിലായവരെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.

