ഹൈദരാബാദ്: ക്രിസ്മസ് -പുതുവത്സര സീസണിൽ റെക്കോർഡ് മദ്യ വില്പന നടത്തിയ കേരളത്തെ പിന്നിലാക്കി തെലങ്കാന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ന്യൂഇയർ സീസണിൽ മാത്രം 1700 കോടിയുടെ മദ്യമാണ് തെലങ്കാനയിൽ വിറ്റഴിച്ചത്. ഡിസംബർ 23 മുതൽ 31 വരെയുള്ള കണക്കു പ്രകാരമാണ് 1,700 കോടിയുടെ വില്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ ഇത്തവണ 700 കോടി കടന്നുള്ള റെക്കോർഡാണ് ഉണ്ടായത്. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം വിറ്റത് 712.96 കോടിയുടെ മദ്യമാണ്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ലെറ്റും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്

