ക്വാലലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് 2024 ബാഡ്മിന്റൻ ടൂർണമെന്റ് മത്സരത്തിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ഫൈനലിൽ ചൈനീസ് താരം വാങ് ഷിയിയോട് മുട്ടി ഇന്ത്യൻ താരം പരാജയപ്പെടുകയായിരുന്നു.
സ്കോര്‍ 21–16, 5-21,16-21. ആദ്യ സെറ്റ് സിന്ധു വിജയിച്ചെങ്കിലും ശക്തമായി തിരിച്ചടിച്ച വാങ് ഷിയി തുടർന്നുള്ള സെറ്റുകൾ നേടി വിജയമുറപ്പിക്കുകയായിരുന്നു.
മുന്‍പ് മൂന്നു തവണ വാങ് ഷിയിയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വിജയം സിന്ധുവിനൊപ്പമായിരുന്നു .ഒരു വര്‍ഷത്തിനു ശേഷമാണ് സിന്ധു ഒരു രാജ്യാന്തര ടൂര്‍ണമെന്‍റിന്റെ ഫൈനലിലെത്തിയത്. സിന്ധു ഫൈനലിനിറങ്ങിയത്. 2022ലെ സിംഗപ്പുർ ഓപ്പണിലായിരുന്നു ഇന്ത്യൻ താരത്തിന്റെ അവസാന കിരീടനേട്ടം.

