Headlines

മണക്കാട് ഗവൺമെന്റ് ടി.ടി.ഐ. സഹവാസ ക്യാമ്പിന് തുടക്കമായി



മണക്കാട് ഗവൺമെന്റ് ടി.ടി.ഐ സഹവാസ ക്യാമ്പ് ആരംഭിച്ചു. നാടക, ചലച്ചിത്രഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻറ് സജി അധ്യക്ഷനായി. പ്രിൻസിപ്പൽ ഷൈജു സ്വാഗതം പറഞ്ഞു. അധ്യാപികമാരായ സുമ ജി.സി., മഞ്ജു. കെ.എൽ, ചെയർപെഴ്സൺ കുമാരിദേവിക എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോക്ടർ അമൃതകുമാരി നന്ദി പറഞ്ഞു.

വിദ്യാർത്ഥികളായ ദേവിക.എസ്. കൃഷ്ണൻ, ആർഷ, ശിവാനി, സാന്ദ്ര എന്നിവർ ചൊൽക്കാഴ്ച അവതരിപ്പിച്ചു. അതുല്യ, ദേവിക, ശിവാനി, ആർച്ച എന്നിവർ ചേർന്ന് ക്യാമ്പംഗങ്ങൾ തയ്യാറാക്കിയ ക്യാമ്പ്ഗീതം അവതരിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: