മാനന്തവാടി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞമാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങ ൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജിയു ടെ രണ്ട് കുട്ടികളുടെയും പേരിൽ 5 ലക്ഷം രൂപ വീതം മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടുന്നതാണ്.
കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്‌തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജി പനച്ചിയിൽ വളരെ നല്ല ഒരു ജൈവ കർഷകൻ ആയിരുന്നു. കൂടാതെ പടമല ഇടവകയുടെ സകല വിധ പ്രവ ർത്തനങ്ങളിലും സജീവമായിരുന്ന അജി നടത്തു കൈക്കാരൻ കൂടി ആ യിരുന്നു. അജിയുടെ അകാല നിര്യാണത്തിൽ മാനന്തവാടി രൂപത, വയ നാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസർച്ച് എന്നി വ അഗാധ ദുഃഖം രേഖപെടുത്തുകയും അനുശോചനവും പ്രാർത്ഥനക ളും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അറിയിക്കുകയും ചെയ്തു

