മാനവീയം വീഥി നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് സമർപ്പിക്കും :മന്ത്രി

തിരുവനന്തപുരം :തിരുവനന്തപുരം മാനവീയം വീഥിയുടെ നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മാനവീയം വീഥി സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാർട് സിറ്റിയിലുൾപ്പെടുത്തിയ കലാഭവൻ മണി റോഡ് ഇതിനകം നാടിന് സമർപ്പിച്ചു. മാനവീയം വീഥിയിൽ റോഡ് ഉപരിതലം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആഗസ്റ്റ് 20 നകവും നടപ്പാത നിർമാണം 25 നകവും പൂർത്തിയാകും. നടപ്പാത, ഗാതറിങ് പോയിന്റ്, വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭിത്തി നിർമാണം, സ്ട്രീറ്റ് ലൈബ്രറി, സ്ട്രീറ്റ് ആർട്ട് കഫേ എന്നിവയും നവീകരണത്തിലെ പ്രത്യേകതകളാണ്.

സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്. അലങ്കാര വിളക്കുകളടക്കം സ്ഥാപിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കിയാകും മാനവീയം വീഥി തുറന്നു നൽകുകയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: