Headlines

“മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തലകുനിഞ്ഞ് പോകുന്നു”
മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് സുരാജ് വെഞ്ഞാറമൂട്.

കൊച്ചി: മണിപ്പൂരിൽ രണ്ട് കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്.
” മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞ് പോകുന്നുവെന്നും ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

മണിപ്പൂരിൽ കുകി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിൽക്കൂടി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. തലസ്ഥനമായ ഇംഫാലിൽ നിന്ന് 3 കി.മീ മാറി കാൻഗ് പോക്‌പി ജില്ലയിൽ മെയ് 4 ന് ആണ് സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മാസങ്ങൾക്ക് മുമ്പ് നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: