Headlines

മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

ദില്ലി : ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച് മാർച്ച് 20 ന് അവസാനിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ല. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: