മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനുൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചു. കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികൾ ഹാജരായത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ വിടുതൽ ഹർജി പരിഗണിക്കുമ്പോഴാണ് കെ സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. കെ സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരും കേസിലെ മറ്റ് പ്രതികൾ ആണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: