തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. ഗൗരീശപട്ടം മുറിഞ്ഞപാലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്, വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ചെറിയ ബോട്ടുകളിൽ എത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
ഫയർഫോഴ്സും പൊലീസും രംഗത്തുണ്ട്. കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ താഴത്തെ നിലയിൽ വെള്ളം കയറിയത് തുടർന്ന് പ്രവർത്തനം നിലച്ചു. തൊട്ടടുത്ത ഇടവഴികളിൽ എല്ലാം വെള്ളം പൊങ്ങിയിട്ടുണ്ട്. ശ്രീകാര്യത്ത് മഴയിൽ മതിലിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചെമ്പഴന്തി എസ് എൻ കോളേജിൽ സമീപവും വീടിന്മേൽ മതിലിടിഞ്ഞ് വീണിട്ടുണ്ട്. ആമിഴഞ്ചാൻ തോടിന് സമീപമുള്ള പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി മാത്രമല്ല ചെളി വെള്ളവും വീടുകളിലേക്ക് കയറി ഗൃഹോപകരണങ്ങൾ മിക്കതും കേടുപറ്റി.
