മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ.ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഇന്ന് (ഫെബ്രുവരി 22) പുലർച്ചെ തമിഴ്നാട്ടിലെ ഹോസൂരിൽ നിന്നാണ് ഇയാളെ പിടകൂടിയത്. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിൽ കൂടി ഇയാൾ അറിയപ്പെടുന്നുണ്ട്.തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ ട്രൈജങ്ഷൻ മേഖലയിലെ മാവോയിസ്റ്റ് പിഎൽജിഎ പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.