കണ്ണൂർ: കണ്ണൂർ ആറളത്ത് വനംകുപ്പ്
സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. വനംവകുപ്പ് വാച്ചർമാർക്ക് നേരെയാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ ചാവച്ചി എന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്.
മാവോയിസ്റ്റുകളെ കണ്ട് വാച്ചർമാർ അവിടയെത്തിയപ്പോഴാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ആർക്കും പരിക്കില്ല. ഇരിട്ടി ആറളം മേഖയിൽ നേരത്തെയും വിവിധ തവണ മാവോയിസ്റ്റുകൾ എത്തിയിരുന്നു. വിവരം അറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
