തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എൻ ഭാസുരാംഗനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും ഒഴിവാക്കി. ഇന്ന് സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ പികെവി സ്മാരകത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്.എൻ ഭാസുരാംഗൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.ഭാസുരാംഗനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ തര്‍ക്കം ഉടലെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിമാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.സിപിഐ എന്ന പാര്‍ട്ടി ഭാസുരാംഗന് കീഴടങ്ങി. ബാങ്കില്‍ ഭാസുരാംഗന്റെ അനുമതിയില്ലാതെ ഞാന്‍ മത്സരിച്ചു. അതിന് എന്നോട് ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നോ’ എന്നും സജി കുമാറിന്റെ ആത്മഹത്യാകുറിപ്പിലുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാറിന്റെ
ആത്മഹത്യാക്കുറിപ്പിലായിരുന്നു
ഭാസുരാംഗനെതിരെ ആരോപണം ഉയർന്നത്. മധുരയിലെ ലോഡ്ജിലാണ് സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ തൂങ്ങിമരിച്ചത്. സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വെള്ളൂർ കോണം ക്ഷീര സംഘം പ്രസിഡന്റുമായ എ ആർ സുധീർ ഖാനു നേരെ ആസിഡാക്രമണം നടത്തിയ ശേഷമായിരുന്നു തൂങ്ങിമരണം. കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗം ആസിഡാക്രമണത്തെ കുറിച്ച് അന്വേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. കിസാൻ സഭാ ജില്ലാ പ്രസിഡന്റ്,കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ, മാറനല്ലൂർ ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ ഭാസുരാംഗൻ പ്രവർത്തിക്കുന്നു. കോൺഗ്രസ്സിൽ നിന്നും ഡിഐസിയിലും തുടർന്ന് സിപിഐയിലും എത്തിചേർന്ന നേതാവാണ് എൻ ഭാസുരാംഗൻ