തിരുവനന്തപുരം:ഐടിഐകളിലെ പഠന സമയം 5 ദിവസമായി പുനഃക്രമീകരിക്കുക, പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മുൻ വർഷത്തേത് പോലെ നടത്തുക, ഇ-ഗ്രാൻ്റ്, ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യുക, കുടിയേറ്റ മേഖലയിലെ വിദ്യാർത്ഥികളുടെ ജാതി സർട്ടിഫിക്കറ്റ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം രാഹുൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി ആന്റസ് സ്വാഗതവും പി അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു. പൃഥ്വിരാജ്, ബി അനീസ്, ശ്രീജിത്ത്‌സുദർശൻ, കെ ജസ്‌ന, എം സച്ചിൻ തുടങ്ങിയവർ നേതൃത്വം നൽകി

