കമ്പോള സംസ്കാരം വയോജനങ്ങളെ ദുരിതത്തിലാക്കുന്നു മുല്ലക്കര രത്നാകരൻ


  
വർക്കല:കമ്പോളവത്കരണത്തിൻ്റെ കാലത്ത് ലാഭം മാത്രമാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള പ്രവൃത്തികൾ മാനുഷിക മുഖമില്ലാത്തതാണെന്നും സിപിഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ പ്രസ്താവിച്ചു. കമ്പോള സംസ്കാരം വയോജനങ്ങളുടെ ജീവിതത്തെയാണ് കൂടുതൽ ദുരിത പൂർണ്ണമാക്കുന്നത്. ഒരു സാന്ത്വനവാക്കിനും സ്പർശനത്തിനും കാത്തിരിക്കുന്ന വയോജനങ്ങളെ ചേർത്തുപിടിക്കാൻ കഴിയാത്ത സംസ്കാരം മനുഷ്യത്വമില്ലാത്തതാണ്. ഇത് തിരുത്താനുള്ള പ്രവർത്തനങ്ങളാണ് കാലഘട്ടത്തിൻ്റെ ആവശ്യം. സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ ഈ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം . രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ സക്രിയമായി ഇടപെടുന്നതും വോട്ടിംഗിൽ പങ്കെടുക്കുന്നതും വയോജനങ്ങളാണ്. എന്നാൽ അവരുടെ പ്രശ്നങ്ങൾക്ക് അർഹമായ പരിഗണന നൽകാനോ അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനോ ഭരണകൂടങ്ങൾ തയ്യാറാവുന്നില്ല. ഈ വിവേചനത്തിനെതിരെ വയോജന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ പ്രതികരിക്കണമെന്നും മുല്ലക്കര ആഹ്വാനം ചെയ്തു.
   സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ വർക്കല മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. അശോക് ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എസ് ഹനീഫാ റാവുത്തർ, പി.ചന്ദ്രസേനൻ, മുത്താന സുധാകരൻ പി.വിജയമ്മ ,എൻ. സോമശേഖരൻ നായർ ജി.സുരേന്രൻപിള്ള എന്നിവർ പ്രസംഗിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: