പാലക്കാട് : സിപിഐയിലെ വിഭാഗീയത മണ്ണാർക്കാട് മണ്ഡലത്തിൽ കൂടുതൽ പേർ രാജിയുമായി രംഗത്ത്.
ജില്ലാ നേതൃത്വം ഒരു വിഭാഗം ജില്ലാ മണ്ഡലം നേതാക്കളുടെ പേരിൽ എടുക്കുന്ന എകപക്ഷീയമായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര കുരം പുത്തൂർ, കോട്ടോ പാടം തച്ചനാട്ടുകര അലനല്ലൂർ ലോക്കൽ കമ്മറ്റിയിലെ ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടനാ ഭാരവാഹികളും പഞ്ചായത്ത് മെമ്പർ മാരും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ അൻപതോളം നേതാക്കളാണ് പാർട്ടിയിൽ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ രാജിവെച്ചത്.വിവിധ ലോക്കൽ കമ്മറ്റി സെക്രട്ടറിമാർക്കും മണ്ഡലം സെക്രട്ടറി ക്കുമാണ് രാജിക്കത്ത് കൈമാറിയത്.
അഴിമതിക്കാരായവരെ സംരക്ഷിക്കുകയും സംശുദ്ധമായ രാഷ്ടീയ പ്രവർത്തനം നടത്തുന്നവരെ നടപടിക്ക് വിധേയരാക്കി ജില്ലാ സെക്രട്ടറിയുടെ ഇഷ്ടക്കാരെ പാർട്ടി കമ്മിറ്റികളിൽ തിരി കയറ്റുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി ഉൾപ്പടെ ഇരുപത്ത് ഒന്ന് അംഗ മണ്ഡലം കമ്മിറ്റിയിൽ പതിമൂന്ന് പേരും ഈ നടപടയിൽ പ്രതിഷേധിച്ച് രാജി വെച്ചിരിന്നു. ജില്ലാ സെക്രട്ടറിയുടെയും കൂടെ നിൽക്കുന്നവരുടെയും അഴിമതിയും എകാതിപത്യ പ്രവണതയും വിഭാഗീയതയും മുഹസിൻ എംഎൽഎ ഉൾപടെ ഒരു പറ്റം നേതാക്കൾ വിവിധ കമ്മിറ്റികളിൽ ചോദ്യം ചെയ്തിരിന്നു. ജില്ലയിലെ ഏക എംഎൽഎ മുഹമ്മദ് മുഹസിനെതിരായ നടപടി പാർട്ടി സഖാക്കൾക്കിടയിൽ കൂടുതൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടിലെങ്കിൽ മണ്ഡലത്തിലെ എഴുപത്തി അഞ്ച് ശതമാനം പാർട്ടി മെമ്പർമാരും രാജിവയ്ക്കുമെന്നു വിമത പക്ഷം പറയ്യുന്നു. തച്ചനാട്ടുകര ലോക്കൽ കമ്മറ്റിയിലെ ഒമ്പത് അംഗ കമ്മിറ്റിയിലെ മുഴുവൻ പേരും ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു.
കുമരംപുത്തൂർ ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും ഒമ്പതിൽ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും എഐവൈഎഫ് മേഖലാ സെക്രട്ടറിയും പ്രസിഡന്റും രാജിവെച്ചു.
അലനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഒമ്പതിൽ ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു.
കോട്ടോപ്പാടം ലോക്കൽ കമ്മിറ്റിയിലെ നാല് ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു. വരും ദിവസങ്ങളിൽ കൂടുതൽ രാജി ഉണ്ടാകുമെന്നാണ് സൂചന
രാജിവച്ചവർ
*കുമരംപുത്തൂർ*
1.രമേഷ് പി (കുമരംപുത്തൂർ ബ്രാഞ്ച് )
2.സുരേഷ് (പാപ്പ )
( വാളിയാടി ബ്രാഞ്ച് )
3. ജയപ്രകാശ്
( കല്ല്യാണക്കാപ്പ് ബ്രാഞ്ച് )
4. സലീം കെ എസ്
( ചുങ്കം ബ്രാഞ്ച് )
5. ജയരാജൻ
( വട്ടമ്പലം ബ്രാഞ്ച് )
6. ടി കെ സോമൻ
( കുളപ്പാടം ബ്രാഞ്ച് )
7. രാമചന്ദ്രൻ
( ചങ്ങലീരി ബ്രാഞ്ച് )
8. മുഹമ്മദ് ഷമീർ ടി കെ
( AIYF മേഖലാ സെക്രട്ടറി )
9. അരുൺ പടിഞ്ഞാറേതിൽ
(AIYF മേഖലാ പ്രസിഡന്റ് )
10. രുഗ്മിണി കെ
( ലോക്കൽ കമ്മിറ്റി അംഗം )
11. സീമ കൊങ്ങശ്ശേരി
(ലോക്കൽ കമ്മിറ്റി അംഗം )
*അലനല്ലൂർ*
1. സാജു
(പൊൻപാറ ബ്രാഞ്ച് )
2. മോഹനൻ
( ഏടത്തനാട്ടുകര ബ്രാഞ്ച് )
3. വിനീത്
( ചുണ്ടോട്ട്കുന്ന് ബ്രാഞ്ച് )
4. അബ്ദുൽകരീം
( അയ്യപ്പൻകാവ് ബ്രാഞ്ച് )
5. രസ്ജീഷ്
( ചേലക്കുന്ന് ബ്രാഞ്ച് )
6. സൈതലവി
( മാളിക്കുന്ന് ബ്രാഞ്ച് )
*കോട്ടോപ്പാടം*
1. ഹരിദാസൻ
(ആര്യമ്പാവ് ബ്രാഞ്ച് )
2. മണികണ്ഠൻ കാവുങ്ങൽ
( നായടിപ്പാറ ബ്രാഞ്ച് )
3. സുഭാഷ് കാവുങ്ങൽ
( ലോക്കൽ കമ്മിറ്റി അംഗം )
4. വിശ്വൻ
( ലോക്കൽ കമ്മിറ്റി അംഗം )
*തച്ചനാട്ടുകര*
1. അബ്ദുൽ മജീദ്
(ലോക്കൽ കമ്മിറ്റി സെക്രട്ടറി )
2. മുഹമ്മദലി
( കിസാൻ സഭ മണ്ഡലം സെക്രട്ടറി )
3. കെ രാജൻ
(പാലോട് ബ്രാഞ്ച് )
4. പി വി സുരേഷ്
(കൊടക്കാട് ബ്രാഞ്ച് )
5. കെ ചേന്നൻ
(നാട്ടുകൽ ബ്രാഞ്ച് )
6. കെ വിജയൻ
(മണലുംപുറം )
7. രതീഷ്
(തെക്കുംമുറി ബ്രാഞ്ച് സെക്രട്ടറി / AIYF മേഖലാ സെക്രട്ടറി )
8. ചന്ദ്രബോസ്
( AIYF മേഖലാ പ്രസിഡന്റ് )