വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 116 മരണം. 220 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രി ഗന്‍സു പ്രവിശ്യയിലാണ് 6.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടടുത്ത ചിങ്ഹായ് പ്രവിശ്യയിലും പ്രകമ്പനം ഉണ്ടായി. ഗന്‍സുവില്‍ മാത്രം നൂറിലേറെ പേര് കൊല്ലപ്പെട്ടെന്നാണ് വിവരം.
ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഷിന്‍ജിയാങില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഗന്സുവിലും ചിങ്ഹായിലും ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര് കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് ഷി ചിന് പിങ് പറഞ്ഞു. അതേസമയം വൈദ്യുതി– വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് തിരിച്ചടിയാണ്.
