Headlines

മൊറോക്കോയിൽ വൻ ഭൂകമ്പം; 296 മരണം

മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ 296 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.കുടുക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൊറോക്കോയുടെ 120 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്.

രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത് . 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കന്റുകൾ നീണ്ടുനിന്നു. റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിംഗ് അലേർട്ട് നെറ്റ്‌വർക്ക് സിസ്റ്റം അറിയിച്ചു.

അതേസമയം, യു എസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം റിക്ടർ സ്‌കെയിലിൽ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര നഗരമായ മറാകഷിലെ ചില ഭാഗങ്ങൾക്ക് കേടുപാട് പറ്റിയെന്നും റിപ്പോർട്ടുണ്ട്.

ഭൂകമ്പത്തിന്റെ നാശനഷ്ട സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: