കുവൈത്തില്‍ ഓണ്‍ലൈന്‍ വഴി വന്‍ മീന്‍ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുക നഷ്ടമായി.
ഓണ്‍ലൈനില്‍ 50% ഡിസ്‌കൗണ്ടില്‍ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുവൈത്തിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജ് നല്‍കുകായായിരുന്നു തട്ടിപ്പ് സംഘം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തി ഒടിപി നല്‍കുന്നതോടെ ബാങ്കിലെ മുഴുവന്‍ കാശും തട്ടിപ്പു സംഘം പിന്‍വലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ് കാലിയായത്.
ചെമ്മീന്‍, സുബൈദി തുടങ്ങിയ മീനുകളും ഫിഷ് ബാര്‍ബിക്യു പോലുള്ള ഭക്ഷണവും ഇവര്‍ ഓണ്‍ലൈന്‍ വഴിയായി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാര്‍ ആണ് ഈടാക്കിയിരുന്നത്. 8 ദിനാര്‍ ഓണ്‍ലൈന്‍ ആയി നല്‍കിയ ഒരു മലയാളിക്ക് നഷ്ടമായത് 400 ദിനാറോളമാണ്.
മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി തവണയായായിട്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. പണം നഷ്ടപ്പെട്ട നിരവധി പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
തട്ടിപ്പു നടത്താന്‍ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജില്‍തന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, തട്ടിപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.
