Headlines

സംസ്ഥാനത്ത് ഇന്നും സ്വർണ്ണ വിലയിൽ വൻ വർധനവ്; അറിയാം പുതിയ നിരക്കുകൾ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. വില വർധിച്ചതോടെ ആഭരണപ്രേമികളുടെ ആശങ്കയും ഏറിയിട്ടുണ്ട്.

സ്വർണവിലയിൽ വീണ്ടും വർധവവുണ്ടായതോടെ ആഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: