വനിതകള്‍ക്കായി പി.എസ്.സി.യുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ‘വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍

തിരുവനന്തപുരം: വനിതകള്‍ക്ക് കേരള സിവില്‍ എക്‌സൈസ് വകുപ്പില്‍ ജോലി നേടാന്‍ അവസരം. വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കി കളയരുത്. ഓര്‍ക്കുക ഈ പോസ്റ്റിലേക്ക് പുരുഷന്‍മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.
എക്‌സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍ ട്രെയ്‌നി തസ്തികയിലേക്കാണ് ഇപ്പോള്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറ്റഗറി നമ്പര്‍: 502/2023. പ്രായപരിധി 19 മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (ഉദ്യോഗാര്‍ഥികള്‍ 02/01/1992 നും 01/01/2004നും ഇടയില്‍ ജനച്ചവരായിരിക്കണം.) സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും. അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു. അല്ലെങ്കില്‍ തത്തുല്ല്യമാണ് യോഗ്യത.
എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫിസിക്കല്‍ ക്വാളിഫിക്കേഷന്‍
കുറഞ്ഞത് 152 സെ.മീ നീളം ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 150 സെ.മീ. മതിയാകും. ഫിസിക്കല്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ്
എല്ലാ ഉദ്യോഗാര്‍ഥികളും 15 മിനിട്ടിനുള്ളില്‍ 2.5 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. 100 മീറ്റര്‍ ഓട്ടം (17 സെക്കന്റ്‌സ്), ഹൈ ജമ്പ് (1.06 മീറ്റര്‍), ലോങ് ജമ്പ് (3.05 മീറ്റര്‍), ഷോട്ട് പുട്ട് (4.88 മീറ്റര്‍), 200 മീറ്റര്‍ ഓട്ടം (36 സെക്കന്റ്‌സ്), ത്രോ ബോൾ (14 മീറ്റര്‍),
ഷട്ടില്‍ റേസ് -4×25 മീറ്റര്‍ (26 സെക്കന്റ്‌സ്), സ്‌കിപ്പിങ് (1 മിനിട്ടില്‍) 80 എണ്ണം) തുടങ്ങിയ എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://thulasi.psc.kerala.gov.in/thulasi സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി website ക്ലിക് ചെയ്യുക. അപേക്ഷിക്കേണ്ട അവസാന തീയതി 2024 ജനുവരി 3 ആണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: