തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരേ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആണ് കേസ് എടുത്തിരിക്കുന്നത്. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കണ്ടോൺമെൻറ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു ഡ്രൈവർ യദുവിൻ്റെ പരാതി. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
അതിനിടെ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബസില്‍ ക്യാമറ സ്ഥാപിച്ച പാപ്പനം കോടുള്ള കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ നിന്നുള്ള രേഖകള്‍ പോലീസ് ശേഖരിച്ചു. ഡ്രൈവര്‍ യദുവിന്റെയും കണ്ടക്ടര്‍, ബസിലുണ്ടായിരുന്ന യാത്രക്കാര്‍ തുടങ്ങിയവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി

