തിരുവനന്തപുരം: മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ചർച്ചകളിൽ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിൽ പുനരാലോചനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കും വിരുദ്ധവുമായാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇതിന് മുമ്പും സിപിഎം ചില മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊത്തമായി ബഹിഷ്കരിച്ചിട്ടില്ല
