ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്‌ബോൾ താരമായി ഫിഫ തെരഞ്ഞെടുത്തത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനാണ് ഇന്റർ മയാമി താരമായ മെസ്സി അർഹനായത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതിയാണ് മികച്ച വനിതാ താരം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്. തിരഞ്ഞെടുക്കപ്പെട്ടു. ബാലൺദ്യോർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്
