കണ്ണൂര്‍: തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശികളായ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
കണ്ണൂരില്‍ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം തടസ്സപ്പെട്ട വാഹനഗതാഗതം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിച്ചു.
