Headlines

മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചു





സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് 2024-2025 അധ്യയന വർഷം എട്ടാം ക്ലാസിൽ നടപ്പാക്കിയ സേ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സേ പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25 മുതൽ 29 വരെയാണ് പരീക്ഷ. മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നോടിയായി അത് വിഷയങ്ങളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തിയിരുന്നു.

സ്പെഷ്യൽ ക്ലാസ് വഴി അധിക പഠനപിന്തുണ നൽകിയ ശേഷമാണ്പ കുട്ടികൾക്ക് പുന:പരീക്ഷ നടത്തുന്നത്. ഏപ്രിൽ 25ന് രാവിലെ 10മുതൽ 11.45വരെയാണ് പരീക്ഷ. ഉച്ചയ്ക്ക് 1.30മുതൽ 3.15വരെയാണ് (വെള്ളിയാഴ്ച 2മുതൽ 4.15വരെ) പരീക്ഷ. 25ന് രാവിലെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് അടിസ്ഥാനശാസ്ത്രം എന്നിവ നടക്കും.

26ന് രാവിലെ ഗണിതം ഉച്ചയ്ക്ക് ഒന്നാം ഭാഷ പേപ്പർ, 28ന് രാവിലെ സാമൂഹ്യ ശാസ്ത്രം ഉച്ചയ്ക്ക് കല-കായിക പ്രവർത്തി പരിചയം, 29ന് രാവിലെ ഭാഷ പേപ്പർ 2, ഉച്ചയ്ക്ക് ഹിന്ദി എന്നീ പരീക്ഷകൾ നടക്കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: