Headlines

റേഷൻ കട: മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധി

തിരുവനന്തപുരം ∙ അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിൽ റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചിരുന്നു. 

ഒരു മാസത്തെ റേഷൻ വിതരണം അവസാനിപ്പിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ-പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: