ആലുവ: ക്ഷേമരാഷ്ട്ര സങ്കല്പം അവസാനിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മൻമോഹൻ സിംഗിന്റെ കാലം മുതലാരംഭിച്ച വെള്ളം ചേർക്കൽ ഇപ്പോഴും ശക്തമായി തുടരുകയാ ണെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി. യു.സി) സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ച് ജനങ്ങളും ലൈസൻസികളും ആശങ്ക പെടേണ്ട കാര്യമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് സർക്കാർ മുന്നോട്ട് പോകും. രാജ്യത്ത് റേഷൻ ഭക്ഷ്യധാന്യം ചെറുവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്ര സർക്കാർ എൻ.എഫ്. എസ്.എ ആക്ട് നടപ്പാക്കിയാൽ 57 ശതമാനം മലയാളികളും ആനുകൂല്യത്തിന് അർഹരല്ലാതാകും. കെ സ്റ്റോർ പദ്ധതിയുടെ പേരിലും ആശങ്ക വേണ്ട. നിലവിലുള്ള റേഷൻ കടകളിലെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനി ക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുകയാണ് കെ സ്റ്റോർ പദ്ധതിയുടെ ഉദ്ദേശ്യം. മിൽമ ഉത്പന്നങ്ങളും കെ സ്റ്റോറിലൂടെ ലഭ്യമാക്കും.
റേഷൻകടലൈസൻസികളെ ഭക്ഷ്യവകുപ്പ്ഉദ്യോഗസ്ഥർ അന്യായമായി പീഡിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജെ. ഉ ദയഭാനു അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേ ന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, വർക്കിംഗ് പ്രസിഡന്റുമാരായ അഡ്വ. ആർ സജിലാൽ, മീനാങ്കൽകുമാർ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.പി. വിശ്വനാഥൻ, കൺവീനർ എ. ഷംസുദ്ദീൻ, അസ്ലഫ് പാറേക്കാടൻ എന്നിവർ സംസാരിച്ചു. അഞ്ഞുറോളംപ്രതിനിധികൾ പങ്കെടുത്തു.
ക്ഷേമരാഷ്ട്ര സങ്കല്പം ഇല്ലാതാക്കാൻ ശ്രമമെന്ന് മന്ത്രി ജി.ആർ. അനിൽ
