കൊച്ചി: ഭിന്നശേഷി നിയമനവും കോടതി കാര്യങ്ങളും ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇതിനായി എട്ടിന് ശേഷം യോഗം വിളിക്കും. അടുത്ത സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി സ്‌കൂള്‍ മാന്വല്‍ പരിഷ്‌കരിക്കും. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ കൂടി കലോത്സവ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തും.
ഈ രംഗത്തുള്ള അസോസിയേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി ഓഫിസില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എ. ലാല്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം, സംസ്ഥാന ഭാരവാഹികളായ കെ.ഗുലാബ് ഖാന്‍, കല്ലട ഗിരീഷ്, വി.വി.ഉല്ലാസ് രാജ്, അബ്ദുല്‍ ഷെരീഫ്, മനോഹരന്‍ നായര്‍, ജില്ല ഭാരവാഹികളായ എ.എല്‍. ഷിഹാബ്, അബ്ദുല്‍ ഗഫൂര്‍, രാജീവ്, ഹാഷിം വാഴപ്പള്ളി, രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
