ടെൽ അവീവ് : ഇസ്രായേലിലെ ഹെൻ ഗുറിയോൺ വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണമുണ്ടായ സാഹചര്യത്തിൽ തലസ്ഥാനമായ ടെൽഅവീവിലേക്കുള്ള വിമാനസർവീസുകൾ എയർഇന്ത്യ റദ്ദാക്കി. രണ്ടുദിവസത്തേക്കാണ് സർവീസുകൾ റദ്ദാക്കിയതെന്നും ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രികർക്ക് മറ്റൊരു ദിവസം യാത്ര സാധ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നും എയർഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഹെൻ ഗുറിയോൺ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂഥി വിമതരുടെ ആക്രമണം ഉണ്ടായത്. ആക്രമണ പശ്ചാത്തലത്തിൽ പ്രധാനമന്തരി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധമന്ത്രിയുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ടെലിഫോണിൽ ചർച്ച നടത്തി. ആക്രമണത്തിനു പിന്നാലെ ടെൽ അവീവിലേക്കുള്ള എയർഇന്ത്യ വിമാനം അബൂദബിയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ടെൽഅവീവിലേക്കുള്ള സർവീസുകൾ എയർഇന്ത്യ റദ്ദാക്കിയത്.
